HomeAround KeralaKollamക്ഷേത്രത്തിലെ കൊലപാതകം: രണ്ടു പേര്‍ കൂടി പോലീസിന്റെ പിടിയില്‍

ക്ഷേത്രത്തിലെ കൊലപാതകം: രണ്ടു പേര്‍ കൂടി പോലീസിന്റെ പിടിയില്‍

കൊല്ലം: തിരുമുല്ലവാരം ഇടയ്ക്കാട്ട്കാവ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ മൈക്ക് ഓപ്പറേറ്റര്‍ സുമേഷിനെ ക്ഷേത്രത്തിനകത്ത് വെട്ടിക്കൊന്ന് കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. നീണ്ടകര സ്വദേശികളായ നികേഷ്, നിതിന്‍ദാസ് എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പന്‍ എന്ന ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ബുധനാഴ്ച രാവിലെ എട്ടരയ്ക്കാണ് തിരുമുല്ലവാരം കുന്നിന്മേല്‍ കാരിക്കാത്തറ ബാബുവിന്റെ മകന്‍ സുമേഷിനെ (34) ബൈക്കിലെത്തിയ സംഘം വടിവാള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ആദ്യം സുമേഷിനെ തിരഞ്ഞ് വീട്ടിലെത്തിയശേഷമാണ് കൊലപാതകസംഘം ക്ഷേത്രത്തിലേയ്ക്ക് വന്നത്. അക്രമിസംഘത്തെ കണ്ട് ഭയന്ന് സുമേഷ് ശ്രീകോവിലില്‍ കയറാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. ഗുരുതരമായി പരിക്കേറ്റ സുമേഷ് ആസപത്രിയിലേയ്ക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. അക്രമത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതികളില്‍ ഒരാളായ ശ്രീക്കുട്ടനെ അരകിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയിരുന്നു. ഇതോടെ അരസ്സ്റ്റിലായവരുടെ എണ്ണം മൂന്നായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments