HomeNewsLatest Newsഅമ്മയും മകളും ഡല്‍ഹിയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍; 15 വയസുകാരനായ മകനെ കാണാതായി

അമ്മയും മകളും ഡല്‍ഹിയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍; 15 വയസുകാരനായ മകനെ കാണാതായി

അമ്മയെയും മകളെയും ഡല്‍ഹിയില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഡല്‍ഹിക്ക് സമീപം നോയിഡയില്‍ ഗൗര്‍ പട്ടണത്തിലാണ് സംഭവം. അഞ്ജലി അഗര്‍വാള്‍ (40), മകള്‍ കനിഹ (12) എന്നിവരാണ് മരിച്ചത്. ഫ്‌ളാറ്റിന്റെ 14ാം നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയുടെയും മകളുടെയും ശരീരത്ത് മുറിവുകളുണ്ടായിരുന്നു. രക്തം പുരണ്ട ക്രിക്കറ്റ് ബാറ്റും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തി. ഇത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം 15 വയസുകാരനായ മകനെ കാണാതായത് കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്നുണ്ട്. അഞ്ജലിയുടെ മകന്‍ രാഘവിനെയാണ് കാണാതായിരിക്കുന്നത്.

ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയല്‍വാസികളും എത്തിയപ്പോള്‍ ഫ്‌ളാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments