HomeNewsLatest Newsഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചുവെന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്; സമവായ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത് ബാലകൃഷ്ണ...

ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചുവെന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്; സമവായ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത് ബാലകൃഷ്ണ പിള്ള

കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചുവെന്ന കേസ് ഒത്തുതീര്‍പ്പിലേക്ക്. അഞ്ചല്‍ സംഭവം ഒത്തുതീര്‍പ്പാക്കുന്നതിന് ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച തുടങ്ങി. എന്‍.എസ്.എസ് നേതൃത്വവും മധ്യസ്ഥത വഹിക്കുന്നുണ്ട്. മധ്യസ്ഥ ചര്‍ച്ച നടക്കുന്നതായി പരാതിക്കാര്‍ സ്ഥിരീകരിച്ചു. ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയണമെന്ന ഉപാധി പരാതിക്കാര്‍ മുന്നോട്ടുവച്ചുവെന്നാണ് സൂചന.

ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിക്കുകയും ഇയാളുടെ അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. എന്നാല്‍ പരാതിക്കാരനായ യുവാവ് തന്നെയാണ് മര്‍ദ്ദിച്ചതെന്ന് ഗണേഷിന്റെ ഡ്രൈവര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഗണേഷിന്റെ ഡ്രൈവറും പരാതി നല്‍കിയിരുന്നു. അഞ്ചല്‍ അഗസ്ത്യകോട് വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ ഗണേഷിനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments