HomeNewsLatest Newsആദ്യരാത്രിയിലെ കിടപ്പറദൃശ്യങ്ങള്‍ വാട്സ്‌ആപ്പ് സ്റ്റാറ്റസ് ആക്കി; യുവാവിനെ രാവിലെതന്നെ പൊക്കി പോലീസ് !

ആദ്യരാത്രിയിലെ കിടപ്പറദൃശ്യങ്ങള്‍ വാട്സ്‌ആപ്പ് സ്റ്റാറ്റസ് ആക്കി; യുവാവിനെ രാവിലെതന്നെ പൊക്കി പോലീസ് !

ആദ്യരാത്രിയിലെ കിടപ്പറദൃശ്യങ്ങള്‍ വാട്സ്‌ആപ്പ് സ്റ്റാറ്റസ് ആക്കിയയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ കൊണസീമയിലാണ് അപൂര്‍വ്വ സംഭവം . വധുവിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് വീരബാബു എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം എട്ടാം തീയതിയായിരുന്നു വീരബാബുവിന്റെ വിവാഹം. ആദ്യരാത്രിയില്‍ ഭാര്യയ്‌ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തുകയും വാട്സ്‌ആപ്പില്‍ സ്റ്റാറ്റസ് ആക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം യുവതി അറിഞ്ഞിരുന്നില്ല. വാട്സ്‌ആപ്പ് സ്റ്റാറ്റസില്‍ നിന്നും വിഡിയോ ഡൗണ്‍ലോഡ് ചെയ്ത് ചിലര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് യുവതി ഇതേ പറ്റി അറിയുന്നത്. പിന്നാലെ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments