HomeNewsLatest Newsഏഴുവയസ്സുകാരിയായ മകളുടെ കൂട്ടുകാരിയെ ബലാൽസംഗം ചെയ്ത പിതാവ് അറസ്റ്റിൽ

ഏഴുവയസ്സുകാരിയായ മകളുടെ കൂട്ടുകാരിയെ ബലാൽസംഗം ചെയ്ത പിതാവ് അറസ്റ്റിൽ

ഹൈദരാബാദ്: മകളുടെ ആറു വയസ്സുള്ള കൂട്ടുകാരിയെ ബലാൽസംഗം ചെയ്ത പിതാവ് അറസ്റ്റിൽ. മലക്‌പേട്ടയിലെ ഗാന്ധിനഗര്‍ സ്വദേശി ശ്രീനിവാസ് (30) ആണ് അറസ്റ്റിലായത്. കൂലിപ്പണിക്കാരനായ ഇയാള്‍ വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ പീഡിപ്പിച്ചത്. തെരുവോര കച്ചവടക്കാരന്റെ മകളാണ് മാനഭംഗത്തിനിരയായത്. വ്യാഴാഴ്ച വൈകിട്ട് ശ്രീനിവാസും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. ഇതേതുടര്‍ന്ന് അവര്‍ മൂത്ത മൂന്നു കുട്ടികളെയും കൂട്ടി വീട്ടില്‍ നിന്ന് പോയി. ഈ സമയം ഇവരുടെ ഏഴുവയസ്സുള്ള നാലാമത്തെ കുട്ടിയെ വീട്ടില്‍ നിര്‍ത്തിയിരുന്നു. രാത്രി ഈ കുട്ടിക്ക് കൂട്ടിനായി എത്തിയതായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി. ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴാണ് മദ്യലഹരിയില്‍ വീട്ടിലെത്തിയ ശ്രീനിവാസ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ കുട്ടി വേദനമൂലം കരഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ശ്രീനിവാസനെ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു

സ്വർണഷർട്ട് ധരിക്കുന്ന വ്യാപാരിയുടെ കൊലപാതകം; നാലുപേർ അറസ്റ്റിൽ

വിവാഹാഭ്യര്‍ത്ഥന നടത്തിയ ആരാധികയെ ഷാറൂഖ് നേരിട്ടു; സിനിമാ സ്റ്റൈലിൽ തന്നെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments