HomeNewsLatest Newsമാഡം എന്നത് കെട്ടുകഥയല്ല: വി.ഐ.പി എല്ലാം പറഞ്ഞില്ലെങ്കില്‍ ഞാന്‍തന്നെ പറയും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തൽ വീണ്ടും...

മാഡം എന്നത് കെട്ടുകഥയല്ല: വി.ഐ.പി എല്ലാം പറഞ്ഞില്ലെങ്കില്‍ ഞാന്‍തന്നെ പറയും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തൽ വീണ്ടും !

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി മുഖ്യപ്രതി പള്‍സര്‍ സുനി. ‘മാഡം’ കെട്ടുകഥയല്ലെന്നും സിനിമാരംഗത്ത് നിന്നുള്ള ആളാണെന്നും സുനി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ ഈ പ്രതികരണം.

മാസം 16വരെ താന്‍ കാത്തിരിക്കും. അതിനുള്ളില്‍ വി.ഐ.പി എല്ലാം പറഞ്ഞില്ലെങ്കില്‍ ഞാന്‍ തന്നെ എല്ലാം പുറത്തു വിടും – സുനി പറഞ്ഞു. ഇന്നലെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍,​ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സിനിമ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് സുനി പറഞ്ഞിരുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments