HomeNewsLatest Newsതൃശ്ശൂരിൽ ലോറി ഡ്രൈവർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

തൃശ്ശൂരിൽ ലോറി ഡ്രൈവർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

തൃശൂർ: തൃശൂർ കണിമംഗലത്ത് ലോറി ഡ്രൈവറെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പെരിയയിൽ ജോണിന്‍റെ മകൻ ജസ്റ്റിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഇന്നു പുലർച്ചെ നാലരക്ക് കണിമംഗലം റെയിൽവേ മേൽപാലത്തിന് സമീപം ലോറി മറിഞ്ഞിരുന്നു. ഈ ലോറി ഒാടിച്ചത് ആത്മഹത്യ ചെയ്ത ജസ്റ്റിനായിരുന്നു. കോതമംഗലം തങ്ങല്ലൂരിലെ സ്വകാര്യ കമ്പനിയിൽ നിന്ന് ലോറിയിൽ കയറ്റിയ ആട്ടപൊടി പറവൂരിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. ലോറിയപകടവും ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments