HomeNewsLatest Newsസ്വകാര്യബസ് ലോബിയെ സഹായിക്കാൻ കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് ബെംഗളുരു നഗരത്തിലേക്ക് പ്രവേശനം നൽകുന്നില്ല; മലയാളികൾ ദുരിതത്തിൽ

സ്വകാര്യബസ് ലോബിയെ സഹായിക്കാൻ കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് ബെംഗളുരു നഗരത്തിലേക്ക് പ്രവേശനം നൽകുന്നില്ല; മലയാളികൾ ദുരിതത്തിൽ

ബെംഗളൂരു മലയാളികള്‍ക്ക് യാത്രദുരിതം സമ്മാനിച്ച് തീവണ്ടി സ്‌റ്റോപ്പില്‍ മാറ്റം. കേരളത്തില്‍ നിന്നുള്ള തീവണ്ടികള്‍ ബാനസവാടി വരെ മാത്രമായി ചുരുക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതം ഉണ്ടാക്കുന്നത്. പ്ലാറ്റ്‌ഫോം ഒഴിവില്ലെന്ന കാരണമാണ് കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ ഒഴിവാക്കുന്നത്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ പുനക്രമീകരിച്ചിട്ടില്ല. കടുത്ത വിവേചനമാണ് മലയാളികളോട് കാണിക്കുന്നതെന്ന് ആരോപിച്ച് പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണിപ്പോള്‍ മലയാളി സംഘടനകള്‍.

സ്വകാര്യ ബസ് ലോബികള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നീക്കമെന്ന് മലയാളി സംഘടനകള്‍ ആരോപിച്ചു രംഗത്തു വന്നിട്ടുണ്ട്. ബസനവാടിയില്‍ എത്തുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് വീതിയില്ലാത്ത വഴികളും ഓട്ടോകളില്ലാത്ത ഓട്ടോ സ്റ്റാന്റുമാണ്. യാത്രക്കാര്‍ക്ക് ദുരിതമാവുന്ന ഈ സ്റ്റേഷന്‍ വരെ മാത്രം കേരളത്തില്‍ നിന്ന് ബെംഗലുരുവിലേക്കുളള ട്രെയിനുകളുടെ യാത്ര റെയില്‍വേ ചുരുക്കുകയാണ്. പ്രധാന സ്റ്റേഷനുകളായ മജസ്റ്റിക്ക് റെയില്‍വേ സ്റ്റേഷന്‍, യെശ്വന്ത്പൂര്‍ എന്നിവിടങ്ങളിലേക്ക് ട്രെയിന്‍ കടത്തിവിടണ്ട എന്നാണ് പുതിയ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments