HomeNewsLatest Newsമക്കളുടെ മുന്നിലിട്ട് അയല്‍വാസിയായ മുപ്പത്തിമൂന്നുകാരന്‍ ഒന്നര വയസുള്ള കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചു

മക്കളുടെ മുന്നിലിട്ട് അയല്‍വാസിയായ മുപ്പത്തിമൂന്നുകാരന്‍ ഒന്നര വയസുള്ള കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചു

രാജ്യതലസ്ഥാനത്ത് ഒന്നര വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി അയല്‍വാസി. മക്കളുടെ മുന്നിലിട്ടാണ് അയല്‍വാസിയായ മുപ്പത്തിമൂന്നുകാരന്‍ ഒന്നര വയസുള്ള കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ ഈ ക്രൂരത അരങ്ങേറിയത്. സംഭവം നടന്ന് അടുത്ത ദിവസം തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ മക്കളായ നാലുവയസ്സുകാരനും രണ്ടു വയസ്സുകാരിയുമൊത്ത് പ്രതിയുടെ വീട്ടില്‍ കളിക്കുകയായിരുന്നു കുട്ടി. സംഭവം നടക്കുമ്ബോള്‍ പ്രതിയുടെ ഭാര്യ ടെറസ്സിലായായിരുന്നു. ഒറ്റമുറി വീട്ടില്‍ രണ്ടു മക്കളുടെ മുന്‍പില്‍ വച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ പ്രതി മാനഭംഗപ്പെടുത്തിയത്.

തിരികെ വീട്ടിലെത്തിയ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവം കണ്ടതിനാല്‍ അമ്മ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. വിവാഹമോചിതയായ ഒന്നര വയസ്സുകാരിയുടെ അമ്മ ഔട്ടര്‍ ഡല്‍ഹിയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. കുഞ്ഞ് ഇപ്പോള്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments