HomeAround KeralaKollamഅബോധാവസ്ഥയില്‍ കഴിയുന്ന യുവാവിനെ പ്രതിയാക്കി പൊലീസ് കേസ്

അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിനെ പ്രതിയാക്കി പൊലീസ് കേസ്

കൊല്ലം: വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിനെ പ്രതിയാക്കി പൊലീസ് കേസ്. കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശി സുഭാഷിനെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. അപകടത്തിന് കാരണക്കാരായ ബൈക്ക് യാത്രികരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലൈ 12ന് കൊല്ലം ചെമ്മക്കാട് പാലത്തിന് സമീപത്ത് വെച്ചായിരുന്നു സുഭാഷ് സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരതരമായി പരുക്കേറ്റ സുഭാഷ് അന്നുമുതല്‍ അബോധാവസ്ഥയിലാണ്.
സുഭാഷിനെതിരെ പരാതി നല്‍കിയ ബൈക്കില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് അപകടത്തില്‍ കാര്യമായി പരുക്കേറ്റിരുന്നില്ല. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന സുഭാഷിന് കേസ് എതിരായതിനാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോളുള്ളത്.

ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ അവഗണിച്ചാണ് അപകടത്തിന് കാരണക്കാരനാക്കി സുഭാഷിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കൊല്ലം കമ്മീഷണറുടെ നിര്‍ദ്ദേശം അവഗണിച്ചാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തതെന്ന് സുഭാഷിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments