HomeNewsLatest Newsയുവാവിനെ പട്ടാപ്പകൽ മർദിച്ചു കൊന്ന സംഘത്തിലെ പ്രധാനി പിടിയിൽ

യുവാവിനെ പട്ടാപ്പകൽ മർദിച്ചു കൊന്ന സംഘത്തിലെ പ്രധാനി പിടിയിൽ

ആറ്റിങ്ങൽ : വക്കത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. വക്കം സ്വദേശി വിനായകിനെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ചയാണ് ബൈക്കിലെത്തിയ വക്കം മണക്കാട് വീട്ടില്‍ ഷെബീർ, സുഹൃത്ത് ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ പട്ടാപ്പകല്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി നാലംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്. തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു സംഭവം. യുവാവിനെ മർദിച്ച ശേഷം ജില്ല വിട്ട സംഘത്തിന്‍റെ മൊബൈൽ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് വിനായകിനെ കുടുക്കിയത്. മറ്റ് മൂന്ന് പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments