HomeNewsLatest Newsകണ്ണൂരിലും കാസർഗോഡും ഒരേസമയം മൂന്നു ട്രെയിനുകൾക്കുനേരെ കല്ലേറ്; രണ്ടു ട്രെയിനിന്റെ ചില്ലു തകർന്നു; ദുരൂഹത

കണ്ണൂരിലും കാസർഗോഡും ഒരേസമയം മൂന്നു ട്രെയിനുകൾക്കുനേരെ കല്ലേറ്; രണ്ടു ട്രെയിനിന്റെ ചില്ലു തകർന്നു; ദുരൂഹത

കണ്ണൂരിലും കാസർഗോഡും ട്രെയിനിനുനേരെ കല്ലേറ്. മൂന്നു ട്രെയിനുകൾക്കുനേരെ നടന്ന കല്ലേറിൽ രണ്ടു ട്രെയിനിന്റെ ചില്ലുകൾ തകർന്നു. തിരുവനന്തപുരം- നേത്രാവതി എക്സ്പ്രസ്, ചെന്നെ സൂപ്പർ ഫാസ്റ്റ്, ഓഖ-എറണാകുളം എക്സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക്‌ പോകുന്ന ചെന്നെ സൂപ്പർ ഫാസ്റ്റിന്റെ (12686) എ സി കോച്ചിന്റെ ജനൽച്ചില്ല് തകർന്നു. ഓഖ-എറണാകുളം എക്സ്പ്രസിന് (16337) നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുൻപിലെ ജനറൽ കോച്ചിൽ കല്ല് വീണു. തിരുവനന്തപുരം-നേത്രാവതി എക്സ്പ്രസ് സിന്റെ ചില്ലുകളും കല്ലേറിൽ തകർന്നു. കല്ലേറ് ഒരേദിവസം ഒരേസമയം നടന്നത് റെയിൽവേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments