HomeNewsLatest Newsമാണിക്കെതിരെ ഗൂഢാലോചന നടന്നത് പോഷകസംഘടനയിലെന്നു ജോസ്.കെ മാണി

മാണിക്കെതിരെ ഗൂഢാലോചന നടന്നത് പോഷകസംഘടനയിലെന്നു ജോസ്.കെ മാണി

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കെ.എം മാണിക്കെതിരായ ഗൂഢാലോചന നടന്നത് പാര്‍ട്ടിയുടെ ഒരു പോഷക സംഘടനയിലെന്ന് ജോസ്.കെ മാണി. അതിന്റെ വിദ്യാര്‍ഥി സംഘടനാ യോഗത്തിലാണ് ഗൂഢാലോചന നടന്നത്. ആ യോഗം നടക്കുന്ന സമയത്ത് ഫ്രാന്‍സിസ് ജോര്‍ജും അവിടെയുണ്ടായിരുന്നു. ബിജു രമേശ് ചാനലില്‍ വന്ന് ആരോപണം ഉന്നയിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഈ യോഗം നടന്നത്. ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ജോസ് കെ മാണി ഇക്കാര്യം പറഞ്ഞത്.

 

 

കേരള കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം മാണിയെ നിര്‍ജീവമാക്കാന്‍ ശ്രമിച്ചു. അതില്‍ വ്യക്തി താത്പര്യവുമുണ്ടായിരുന്നു. ഇപ്പോള്‍ ഒറ്റിക്കൊടുത്തവര്‍ക്കും അതില്‍ പങ്കുണ്ട്. എല്‍.ഡി.എഫിലേക്ക് പോയ ഫ്രാന്‍സിസ് ജോര്‍ജ് തങ്ങളുടെ മദ്യനയം എന്താണെന്ന് വ്യക്തമാക്കണം. ബാര്‍ തുറക്കാമെന്ന് പ്രഖ്യാപിച്ച എല്‍.ഡി.എഫിനൊപ്പമാണ് ഫ്രാന്‍സിസ് ജോര്‍ജ് എന്നും അദ്ദേഹം പറഞ്ഞു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments