HomeNewsLatest Newsപ്രമുഖ വ്യവസായിയുടെ മകൻ ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചതായി കേസ്

പ്രമുഖ വ്യവസായിയുടെ മകൻ ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചതായി കേസ്

ഭുവനേശ്വര്‍: ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചതിന് പ്രമുഖ വ്യവസായിയുടെ മകനെതിരെ കേസ് എടുത്തു. ഒഡീഷയിലെ പ്രമുഖവ്യവസായി ത്രൈലോക്യ മിശ്രയുടെ മകന്‍ സബ്യസാചി മിശ്രയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഭാര്യ ലോപമുദ്ര മിശ്ര നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാത്രമല്ല തന്നെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചുവെന്നും ലോപമുദ്രയുടെ പരാതിയില്‍ പറയുന്നു.വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുക പതിവാണ്. ഒരിക്കല്‍ ഭര്‍ത്താവ് തന്നെ സുഹൃത്തിനു കാഴ്ചവെക്കാനും ശ്രമിച്ചു. മാത്രമല്ല ഭര്‍ത്താവ് സബ്യസാചി മിശ്രയ്ക്ക് മറ്റ് യുവതികളുമായി ബന്ധമുണ്ടെന്നും അതിനെ എതിര്‍ത്തപ്പോള്‍ തന്നെ തല്ലിച്ചതച്ചെന്നും പരാതിയില്‍ പറയുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments