HomeNewsLatest Newsപനിയിൽ വിറച്ച് സംസ്ഥാനം; പകർച്ചപ്പനി പടർന്നുപിടിക്കുന്നു; ജാഗ്രതാ നിർദേവേശവുമായി ആരോഗ്യവകുപ്പ്

പനിയിൽ വിറച്ച് സംസ്ഥാനം; പകർച്ചപ്പനി പടർന്നുപിടിക്കുന്നു; ജാഗ്രതാ നിർദേവേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. പത്ത് ദിവസത്തിനിടെ മൂന്ന് മരണമാണ് തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കുകേസുകളും 292 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. പനി ബാധിച്ചുള്ള മരണം കൂടി. അഞ്ച് പേർ ഡെങ്കുപ്പനി ബാധിച്ചും, 12 പേർ എലിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡെങ്കു ബാധിച്ച് 27കാരി മരിച്ചിരുന്നു. അതിന് മുമ്പ് ആറ് വയസുകാരിയുടെയും 27കാരന്റെയും മരണം റിപ്പോർട്ട് ചെയ്തിരുന്നു. പനി കണക്ക് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. പ്രായമാകത്തവരിലും മറ്റ് രോഗങ്ങളില്ലാത്തവരിലും പോലും അപകടകരമാകാം എന്നതിനാൽ ഡെങ്കിപ്പനിയുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇടവിട്ടുള്ള മഴയ്ക്കൊപ്പം പലയിടത്തും വെള്ളക്കെട്ടുണ്ടായതും പകർച്ച പനി ഉയരാൻ കാരണമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments