HomeNewsLatest Newsമാണിക്കെതിരെ അടൂരിൽ DYFI കരിങ്കൊടി കാണിച്ചു; സംഘർഷം

മാണിക്കെതിരെ അടൂരിൽ DYFI കരിങ്കൊടി കാണിച്ചു; സംഘർഷം

അടൂര: രാജി വച്ചശേഷം പാലായിലെക്ക് തിരിച്ചു വരുന്ന മുൻമന്ത്രി കെ എം മാണിക്കെതിരെ  DYFI  പ്രവർത്തകരുടെ കരിങ്കൊടി പ്രയോഗം. കൊട്ടാരക്കരയിലെ ഉജ്ജ്വല സ്വീകരണത്തിനു ശേഷം അടൂരേക്ക് വരുന്ന വഴിയായിരുന്നു മാണിയെ  DYFI  കരിങ്കൊടി കാണിച്ചത്.  100 ഓളം വരുന്ന  DYFI പ്രവർത്തകർ മാണിയുടെ വാഹന വ്യൂഹത്തിനു നേർക്ക് എടുത്തു ചാടുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഒരുവേള കരിങ്കൊടി മാണിയുടെ വാഹനത്തിൽ കെട്ടി വയ്ക്കാൻ വരെ ശ്രമം നടന്നു. ഇതേതുടർന്ന് പോലീസും   DYFI  പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.  കോണ്‍ഗ്രസ്  പ്രവർതകരുമായും  DYFI  ക്കാരുമായും സംഘർഷമുണ്ടായി. ഇതോടെ അടൂരിലെ സ്വീകരണം ചേരിയെ രീതിയിൽ ഒതുക്കി മാണി യാത്ര തുടർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments