HomeNewsLatest Newsഗാന്ധിവധം ന്യായീകരിച്ച് ഗോഡ്സെയെ നായകനാക്കി നാടകം അവതരിപ്പിച്ച ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍

ഗാന്ധിവധം ന്യായീകരിച്ച് ഗോഡ്സെയെ നായകനാക്കി നാടകം അവതരിപ്പിച്ച ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍

മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയെ നായകനാക്കി ഗാന്ധിവധം ന്യായീകരിച്ച് നാടകത്തില്‍ അവതരിപ്പിച്ച ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തില്‍. സര്‍വകലാശാല സംഘടിപ്പിച്ച സംസ്കൃതി ത്രിദിന ഫെസ്റ്റിവലിലാണ് ‘ഞാനെന്തിന് ഗാന്ധിയെ കൊന്നു’ എന്ന നാടകം അവതരിപ്പിച്ചത്. നാടകത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. നാടകാവതരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനു പിന്നിലെ രഹസ്യ നീക്കത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞു.

ഹിന്ദു ബനാറസ് സര്‍വ്വകലാശാലയ്ക്ക് തറക്കല്ലിട്ടത് ഗാന്ധിജിയാണ്. സര്‍വ്വകലാശാല സ്ഥാപകനായ മദന്‍ മോഹന്‍ മാളവ്യയുമായി ഗാന്ധിജിയ്ക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്തുകയും ഗോഡ്സെയെ വീരപുരുഷനാക്കുകയുമാണ് നാടകത്തിന്റെ ലക്ഷ്യമെന്നും ഒരുക്കൂട്ടം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നാടകത്തിലൂടെ ഗാന്ധിജിയെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും രാഷ്ട്രത്തെയും അപമാനിക്കുകയാണ് ചെയ്തതെന്ന് പരാതിക്കാര്‍ ആരോപിച്ചു. ഗാന്ധിജി അപമാനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments