HomeNewsLatest Newsകർണാടകയിൽ കോൺഗ്രസ് ജെഡിഎസ് സഖ്യം; ഭൂരിപക്ഷം തെളിയിക്കാൻ ബി ജെ പിക്ക് ഒരാഴ്ചത്തെ സമയം; ആഘോഷം...

കർണാടകയിൽ കോൺഗ്രസ് ജെഡിഎസ് സഖ്യം; ഭൂരിപക്ഷം തെളിയിക്കാൻ ബി ജെ പിക്ക് ഒരാഴ്ചത്തെ സമയം; ആഘോഷം നിർത്തിവച്ച് ബിജെപി ക്യാമ്പ്

അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഒരാഴ്ച സമയം അനുവദിച്ചതായി സൂചന. ഗവര്‍ണറുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ബിജെപി ഭൂരിപക്ഷം തെളിയിക്കണം.

കോണ്‍ഗ്രസ്‌ ജെഡിഎസ് സഖ്യം സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബിജെപി നേതാക്കള്‍ തിരക്കിട്ട് ഗവര്‍ണര്‍ വാജുഭായി വാലയെ സന്ദര്‍ശിച്ചത്. കോണ്‍ഗ്രസ്‌ജെഡിഎസ് നേതാക്കളും ഗവര്‍ണറെ കാണുന്നുണ്ട്.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് എച്ച്.ഡി.കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു.

പുറത്ത് നിന്നുള്ള പിന്തുണയാണ് കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിച്ചത് എന്നാല്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പങ്കാളിയാകണമെന്ന് ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ആവശ്യപ്പെടുകയായിരുന്നു. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 14 ഉം മന്ത്രിമാര്‍. 2019 ലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments