HomeNewsLatest Newsനിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് പേടകം ഭൂമിയിലേക്കു പതിക്കുന്നു: കേരളത്തില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് പേടകം ഭൂമിയിലേക്കു പതിക്കുന്നു: കേരളത്തില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്

പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു എപ്പോള്‍ വേണമെങ്കിലും പതിക്കാന്‍ ഒരുങ്ങുന്ന ചൈനീസ് ബഹിരാകാശനിലയമായ ‘ടിയാന്‍ഗോംഗ് – 1’ കേരളത്തിലും പതിച്ചേക്കാം എന്ന് റിപ്പോർട്ട്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇ.എസ്.എ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2011ലാണ് ടിയാന്‍ഗോംഗ് -1 ചൈന വിക്ഷേപിച്ചത്. 8500 കിലോ ഭാരമുള്ള ബഹിരാകാശ നിലയത്തിന് 12 മീറ്റര്‍ നീളമാണുള്ളത്. നിലയം എന്ന് ഭൂമിയില്‍ പതിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. എല്ലാ നിയന്ത്രണങ്ങളും ചൈനക്ക് പേടകത്തില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ബഹിരാകാശത്ത് നിന്ന് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ എന്നാണു ഭൂമിയില്‍ പതിക്കുക എന്ന് വ്യക്തമാകൂ. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കും. ഇതിലൊരു ഭാഗം കേരളത്തില്‍ ആണ് പതിക്കുക എന്നും ഇവര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments