HomeNewsLatest Newsസരിതയുടെ ആരോപണം: സത്യം തെളിയും; ഫേസ്ബുക്ക് പോസ്റ്റുമായി ചാണ്ടി ഉമ്മൻ

സരിതയുടെ ആരോപണം: സത്യം തെളിയും; ഫേസ്ബുക്ക് പോസ്റ്റുമായി ചാണ്ടി ഉമ്മൻ

കോഴിക്കോട്: സോളർ കേസിൽ സരിത നായരുടെ ആരോപണം നേരിടുന്ന ചാണ്ടി ഉമ്മൻ, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടു. “പീഡിപ്പിച്ച് അവര്‍ക്കെന്നെ തകർക്കാം, എല്ലുകൾ നുറുക്കാം, കൊലപ്പെടുത്താം. അവർക്ക് എന്‍റെ മൃതദേഹം ലഭിക്കുമെങ്കിലും ഞാൻ വിധേയനാവില്ല” എന്ന ഗാന്ധി സന്ദേശമാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത്.

പരസ്യ വിചാരണക്ക് വിധേയനാവുമ്പോൾ ഈ വാക്കുകളാണ് തനിക്ക് ആശ്വാസമാവുന്നത്. സോളാർ എന്നല്ല ഒരു വ്യവസായ സംരംഭത്തിലും ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല. ചോദ്യം ചെയ്യപ്പെടാവുന്ന വ്യക്തിത്വമുള്ള ചിലർ നിയമപ്രക്രിയയെ തകിടം മറിക്കാനുള്ള ശ്രമങ്ങളെ നിയമം കൊണ്ടു തന്നെയാണ് നേരിടേണ്ടത്. സത്യം തെളിയുമെന്നും ചാണ്ടി ഉമ്മൻ പോസ്റ്റിൽ പറ‍യുന്നു.

ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ummen 1

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments