HomeNewsLatest Newsസ്വന്തമായി കാറുള്ളവരുടെ ഗ്യാസ് സബ്‌സിഡി റദ്ദാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

സ്വന്തമായി കാറുള്ളവരുടെ ഗ്യാസ് സബ്‌സിഡി റദ്ദാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഗ്യാസിന് കിട്ടിയിരുന്ന സബ് സിഡി റദ്ദാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ഇതിനായി കാറുള്ളവരുടെ വിവരം ശേഖരിക്കാനായി ആര്‍ടിഒ ഓഫീസുകളില്‍ വിവര ശേഖരണം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഗ്യാസ് സബ്സിഡി വെട്ടിക്കുറയ്ക്കുന്നതു വഴി 30,000 കോടി ലാഭമുണ്ടാക്കിയ സര്‍ക്കാര്‍ ഈ രീതിയില്‍ കൂടുതല്‍ തുക കണ്ടെത്താനാണ് ശ്രമിക്കുന്നത്. നിലവില്‍ രണ്ടും മൂന്നും കാറുള്ളവര്‍ പോലും ഗ്യാസ് സബ്സിഡിയുടെ ആനുകൂല്യം നേടുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ കാറുണ്ടെങ്കില്‍ സബ്സിഡി ഇല്ലാതാക്കുക എന്നതാണ് ഉദ്ദേശം.

നേരത്തേ 36 ദശലക്ഷം വ്യാജ കണക്ഷനുകള്‍ റദ്ദാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായ 30,000 കോടിയാണ് ലാഭമാക്കി മാറ്റിയത്. കാറുള്ളവര്‍ക്ക് സബ്സിഡി നഷ്ടപ്പെടുത്തുന്ന രീതി പ്രാബല്യത്തിലായാല്‍ ഈ ഇനത്തില്‍ സമാനരീതിയില്‍ മറ്റൊരു ലാഭം കൂടി ഉണ്ടാകും. അതേസമയം എല്‍പിജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ രജിസ്ട്രഷന്‍ സംബന്ധിച്ച വിവര ശേഖരണവും വിലാസവുമായുള്ള ഒത്തുനോക്കലും സര്‍ക്കാരിന് ഏറെ ദുഷ്ക്കരമായ ജോലിയായിരിക്കുമെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments