HomeNewsLatest Newsകാട്ടാക്കടയിൽ സ്കൂള്‍ വാര്‍ഷികാഘോഷത്തിനിടെ കന്യാസ്‌ത്രീകൾക്ക്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രണം

കാട്ടാക്കടയിൽ സ്കൂള്‍ വാര്‍ഷികാഘോഷത്തിനിടെ കന്യാസ്‌ത്രീകൾക്ക്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രണം

കാട്ടക്കട: സെന്റ്‌ തെരേസാസ്‌ സ്‌കുളിലെ വാര്‍ഷികാഘോഷത്തിനിടെ പരക്കെ അക്രമം. സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ സെസിലിനെ അക്രമികള്‍ മര്‍ദ്ദിക്കുകയും സിസ്റ്ററിന്‍റെ ശിരോ വസ്‌ത്രം വലിച്ചെറിയുകയും ചെയ്തു . കാണികളുടെ ഇടയിൽ നിന്ന്‌ 10 പേരടങ്ങുന്ന സംഘമാണ് അക്രമം അഴിച്ച്‌ വിട്ടത് .അക്രമികളെ പിടിച്ച്‌ മാറ്റുന്നതിനിടെയായിരുന്നു സിസ്റ്റർ സെസിലിന്റെ നേരെയുള്ള അക്രമം.

ആദ്യ ആക്രമണത്തിന്‌ ശേഷം പുറത്ത്‌ പോയ അക്രമികൾ തുടർന്നും രണ്ട്‌ തവണ കൂടി പുറത്തു നിന്നും കടുതൽ പേരുമായെത്തി ആക്രമണം തുടർന്നു. അക്രമികളെ പിടിച്ച്‌ മാറ്റുന്നതിനിടെ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ സെസിലിന്റെ ശിരോ വസ്‌ത്രം അക്രമികൾ വലിച്ചെറിയുകയും മർദിക്കുകയും ചെയ്യ്‌തു.

മർദനത്തിൽ സിസ്റ്റർ നീതുവിനും മുതുകത്ത്‌ പരുക്കുണ്ട്‌. അക്രമത്തിനിടെ5 ാം ക്ലാസുകാരനായ അജീഷിന്റെ കൈ ഒടിഞ്ഞു. തന്നെ ചവിട്ടി തളളിയിടുകയായിരുന്നെന്ന്‌ അജീഷ്‌ പറഞ്ഞു. സ്‌കൂളിലെ സി.സി. ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടിക്കുന്നതിനുളള ശ്രമത്തിലാണ്‌ കാട്ടാക്കട പോലീസ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments