HomeNewsLatest Newsഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകർ അക്രമണം അഴിച്ചുവിട്ടു; നിരവധി മാധ്യമ പ്രവർത്തകർക്ക് പരിക്ക്

ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകർ അക്രമണം അഴിച്ചുവിട്ടു; നിരവധി മാധ്യമ പ്രവർത്തകർക്ക് പരിക്ക്

കൊച്ചി: ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകർ അക്രമണം അഴിച്ചുവിട്ടു. നിരവധി മാധ്യമ പ്രവർത്തകർക്ക് പരിക്ക്.ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലിയാണ് ഘര്‍ഷമുണ്ടായത്. ഹൈക്കോടതിയിലെ മീഡിയ റൂം ബലമായി അടപ്പിച്ച അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചു ഇറക്കിവിട്ടു. മൂന്ന് ദിവസത്തേക്ക് മീഡിയ റൂം തുറക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടുവെന്ന് പറഞ്ഞാണ് മീഡിയ റൂം അടപ്പിച്ചത്. ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ നാണയത്തുട്ടുകളെറിഞ്ഞു. അസഭ്യവര്‍ഷവും നടത്തി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

 

 

സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, ക്യാമറാമാന്‍ രാജേഷ് തകഴി, മീഡിയ വണ്‍ ക്യാമറാമാന്‍ മോനിഷ് എന്നിവരെ മര്‍ദിച്ച അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ പിടിച്ചുവാങ്ങി തല്ലിത്തകര്‍ത്തു. തുടര്‍ന്നും അക്രമം തുടര്‍ന്നതോടെ പൊലീസ് ലാത്തിവീശി. അഭിഭാഷകര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നം രൂക്ഷമായതോടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ധര്‍ണ്ണയ്ക്ക് നേരെ ബൈക്ക് ഇടിപ്പിക്കാനും ശ്രമം നടന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് ഉന്തും തള്ളുമായി.സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

 
ഓട്ടോറിക്ഷാ ഡ്രൈവര്‍മ്മാര്‍ക്കുനേരെയും അഭിഭാഷകര്‍ മര്‍ദിച്ചു. മാധ്യമ പ്രവര്‍ത്തകരും ഡ്രൈവര്‍മാരും സംഭവത്തിൽ പ്രതിഷേധിക്കുന്നു. പൊലീസിനെയും വെല്ലുവിളിച്ച അഭിഭാഷകര്‍ ഹൈക്കോടതിയില്‍ അഭയം തേടി. ധര്‍ണ നടത്തിയവര്‍ക്കെതിെര കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു.

മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തി ബി.ജെ.പി നേതാവിൻെറ പ്രസംഗം വിവാദമാകുന്നു

പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റിൽ പ്രേതബാധ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments