HomeNewsLatest Newsഅക്രമങ്ങൾക്ക് അവസാനമില്ല; ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ നടുറോഡില്‍ മാരകായുധങ്ങളുമായി തെരുവിൽ ഏറ്റുമുട്ടി

അക്രമങ്ങൾക്ക് അവസാനമില്ല; ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ നടുറോഡില്‍ മാരകായുധങ്ങളുമായി തെരുവിൽ ഏറ്റുമുട്ടി

ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ നടുറോഡില്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടി. വടിവാളും ഇരുമ്പുപൈപ്പുകളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. നിരവധി ബൈക്കുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. ചാവക്കാട് തിരുവത്രയില്‍ മുമ്പ് ഗ്രൂപ്പുപോരിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസി ഹനീഫ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള ഗ്രൂപ്പുപോരാണ് വീണ്ടും തെരുവു യുദ്ധത്തിലേക്കെത്തിച്ചിട്ടുള്ളത്.

മിഥുനെയും ഷാക്കിറിനെയും എ ഗ്രൂപ്പ് നേതാവ് സറൂഖിന്റെ നേതൃത്വത്തില്‍ ഇരുമ്പുപൈപ്പുകളും വടിവാളുമായി എത്തിയ ഏഴംഗസംഘം ആക്രമിച്ചെന്നാണ് പരിക്കേറ്റ ഐ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് നേതാവുമായ എ എസ് സറൂഖിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ സറൂഖിനെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച രാത്രി 10.30.ഓടെയാണ് സംഭവം. തിരുവത്ര ബേബിറോഡിന് സമീപമാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗം നേതാക്കളും ചാവക്കാട് മണ്ഡലം സെക്രട്ടറിയുമായ മണത്തല അറയ്ക്കല്‍ രതീശന്റെ മകന്‍ മിഥുന്‍(22), പ്രവര്‍ത്തകനായ ബേബിറോഡ് കൊട്ടിലിങ്ങല്‍ സിറാജുദ്ദീന്റെ മകന്‍ ഷാക്കിര്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിഥുന്റെ വലതുകാലിനും ഷാക്കിറിന്റെ ഇടതു കൈയ്ക്കുമാണ് വെട്ടേറ്റത് . ഇരുവരെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments