HomeNewsLatest Newsസമരപ്പന്തലിൽ ചെന്നിത്തലയെ പറപ്പിച്ച ആന്‍ഡേഴ്‌സ്ണ്‍ ചെങ്ങന്നൂരില്‍ മത്സരിക്കും; പ്രചാരണത്തിന് ശ്രീജിത്തും

സമരപ്പന്തലിൽ ചെന്നിത്തലയെ പറപ്പിച്ച ആന്‍ഡേഴ്‌സ്ണ്‍ ചെങ്ങന്നൂരില്‍ മത്സരിക്കും; പ്രചാരണത്തിന് ശ്രീജിത്തും

തീവ്ര സമരത്തിലൂടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനായ ശ്രീജിത്തിന്റെ സാന്നിദ്ധ്യം ചെങ്ങന്നൂരിലേയ്ക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന്‍ ശ്രീജീവിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ അടുത്ത സുഹൃത്തായ ആന്‍ഡേഴ്സണ്‍ എഡ്വേഡ് ചെങ്ങന്നൂരില്‍ മത്സരിക്കും. ‘പൊതുജനമാണ് സാര്‍’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പറഞ്ഞതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ മുന്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ആന്‍ഡേഴ്‌സണ്‍.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നറിയിച്ച ആന്‍ഡേഴ്‌സണ്‍ രാഷ്ട്രീയ മത ജാതി ഭേദമന്യേ പൊതുജനത്തെയായിരിക്കും പ്രതിനിധീകരിക്കുകയെന്ന് സൗത്ത് ലൈവിനോട് പറഞ്ഞു. പൊതുജനങ്ങളെ വിഡ്ഢികളാക്കി കൊണ്ട് ആരാണ് പൊതുജനമെന്ന് ചോദിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മറുപടി നല്‍കാനാണ് താന്‍ മത്സരിക്കുന്നത്. സാധാരണക്കാരനെ വിലയില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇന്നുള്ളത്. ഈ രാഷ്ട്രീയക്കാര്‍ക്കെതിരെ യുവാക്കളെ അണിനിരത്തും. സോഷ്യല്‍ മീഡിയയുടെ പിന്തുണയാണ് തനിക്കുള്ളത്, ആന്‍ഡേഴ്‌സണ്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments