HomeNewsLatest Newsപ്രശസ്ത ബോളിവുഡ് നടന്‍ കാദര്‍ഖാന്‍ അന്തരിച്ചു; അന്ത്യം ടോറോന്റോയിൽ വച്ച്

പ്രശസ്ത ബോളിവുഡ് നടന്‍ കാദര്‍ഖാന്‍ അന്തരിച്ചു; അന്ത്യം ടോറോന്റോയിൽ വച്ച്

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കാദര്‍ഖാന്‍ അന്തരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് നിഷേധിച്ചുകൊണ്ട് മകന്‍ രംഗത്തുവന്നു. ഇതിന് ശേഷമാണ് ടൊറന്റോയിൽ വച്ച് മരണം സംഭവിക്കുന്നത്. അഫ്ഗാനിസ്താനിലെ കാബൂളില്‍ ജനിച്ച കാദര്‍ ഖാന്‍ മുന്നൂറിലേറെ സിനിമകളില്‍ അഭിനിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളാണ് കൂടുതലായി ചെയ്തത്. വില്ലന്‍ വേഷവും അണിഞ്ഞിട്ടുണ്ട്. ഒരു തവണ മികച്ച ഹാസ്യ താരത്തിനും രണ്ട് തവണ മികച്ച ഡയലോഗിനും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments