HomeNewsLatest Newsകോടതിവിധിക്ക് കാത്തുനിന്നില്ല; സിസ്റ്റര്‍ അഭയയുടെ പിതാവ് അന്തരിച്ചു

കോടതിവിധിക്ക് കാത്തുനിന്നില്ല; സിസ്റ്റര്‍ അഭയയുടെ പിതാവ് അന്തരിച്ചു

കോട്ടയം: ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ പിതാവ് അരീക്കര ഐക്കരക്കുന്നേല്‍ തോമസ് മാത്യു(72) അന്തരിച്ചു. സംസ്‌കാരം പിന്നീട് അരീക്കര സെന്റ് റോക്കീസ് പള്ളി സെമിത്തേരിയില്‍. മൃഗസംരക്ഷണവകുപ്പ് മുന്‍ജീവനക്കാരനാണ്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. ഇന്നലെ വൈകിട്ട് 5.55ന് തലയോലപ്പറമ്പ് പൊതി മേഴ്‌സി ആശുപത്രിയിലായിരുന്നു അന്ത്യം.

 

 

1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിന്റെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തോമസ് ദീര്‍ഘകാലം നിയമയുദ്ധം നടത്തിയിരുന്നു. ഇടക്കാലത്ത് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐയുടെ നീക്കത്തെ ചോദ്യം ചെയ്ത് ഇദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. സിബിഐ നീക്കം കോടതി തടയുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിവിധിക്ക് കാത്തുനില്‍ക്കാതെയാണ് തോമസ് യാത്രയാകുന്നത്. മൃതദേഹം മോനിപ്പള്ളി എംയുഎം ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ലീലാമ്മ. മകന്‍: ബിജു. മരുമകള്‍: നോബി.

വന്യജീവിസങ്കേതത്തിൽ യുവതിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് !

അട്ടിമറിയെന്നു സംശയം; കാസര്‍കോട് റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments