HomeNewsLatest News2 വയസ്സുകാരനെ നാലുനില കെട്ടിടത്തിന് മുകളിൽനിന്ന് എറിഞ്ഞുകൊന്ന് 55 കാരൻ !

2 വയസ്സുകാരനെ നാലുനില കെട്ടിടത്തിന് മുകളിൽനിന്ന് എറിഞ്ഞുകൊന്ന് 55 കാരൻ !

കൊൽക്കത്തയിൽ രണ്ട് വയസ്സുകാരനെ നാലുനില കെട്ടിടത്തിന് മുകളിൽനിന്ന് എറിഞ്ഞുകൊന്നു. രണ്ട് വയസ്സുകാരനൊപ്പം കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയിൽ കണ്ടെത്തിയ ആറ് വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ നില ഗുരുതരമാണ്. നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞതാണെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയിൽ 55 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊൽക്കത്തയിലെ ബുരബസാറിലായിരുന്നു ദാരുണമായ സംഭവം. രണ്ട് കുട്ടികളെയും കെട്ടിടത്തിൽനിന്ന് വീണനിലയിലാണ് കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് വയസ്സുകാരൻ മരിച്ചിരുന്നു. മരിച്ച കുട്ടിയുടെ അച്ഛനും അറസ്റ്റിലായ പ്രതിയും തമ്മിൽ നേരത്തെ ചില തർക്കങ്ങളുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments