HomeNewsLatest Newsകൈകൂലി വാങ്ങിയ ജെ.ഡി.യു. എം.എല്‍.എ. ഒളിക്യാമറയില്‍ കുടുങ്ങി !

കൈകൂലി വാങ്ങിയ ജെ.ഡി.യു. എം.എല്‍.എ. ഒളിക്യാമറയില്‍ കുടുങ്ങി !

പട്‌ന: ബിഹാര്‍ നിയമസഭയിലെ ജെ.ഡി.യു. അംഗം  സത്യദേവ് കുശ്‌വാഹ വ്യവസായിയില്‍ നിന്ന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി.  ദൃശ്യം  യു.ട്യൂബില്‍. പട്‌നയിലെ എം.എല്‍.എ.യുടെ ഔദ്യോഗിക വസതിയില്‍ നിന്നാണ് ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയത്.

വിശാല സഖ്യം അധികാരത്തിലെത്തിയാല്‍ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് പറഞ്ഞാണ് പണം വാങ്ങുന്നത്. അഞ്ചുലക്ഷം രൂപയാണ് വ്യവസായിയില്‍ നിന്ന് ആവശ്യപ്പെട്ടത്.

പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുമെന്ന് ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് വസിഷ്ഠ നാരായാണ്‍ സിങ് പറഞ്ഞു. കഴിഞ്ഞയാഴ്ച സമാനമായൊരു ഒളിക്യാമറ ദൗത്യത്തില്‍  മന്ത്രി അവ്‌ദേശ് സിങ് കുശ്‌വാഹയും കുടുങ്ങിയിരുന്നു. തുടര്‍ന്ന് മന്ത്രിയെ പുറത്താക്കി.

വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments