HomeNewsചിമ്പൻസിയുടെ തടവു ചാട്ടം ലൈവായി ടി വിയിൽ !- വീഡിയോ കാണാം

ചിമ്പൻസിയുടെ തടവു ചാട്ടം ലൈവായി ടി വിയിൽ !- വീഡിയോ കാണാം

വടക്കെ ജപ്പാനിലെ യാഗിയാമ നാഷണല്‍ പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ചാച്ച എന്ന് പേരുള്ള 24 വയസുള്ള ആണ്‍ ചിമ്പാന്‍സി അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടുകയായിരുന്നു. പുറത്ത് എത്തിയ ഇവന്‍ ഇലകട്രിക് പോസ്റ്റില്‍ കയറി ഇരുപ്പായി. താഴെ ഇറക്കാന്‍ പല ശ്രമങ്ങളും മൃഗശാലയിലെ ഉദ്യോഗസ്ഥര്‍ നടത്തിയെങ്കിലും വിജയിച്ചില്ല. രണ്ടു മണിക്കുറോളമാണ് ചിമ്പാന്‍സി പരിഭ്രാന്തി സൃഷ്ടിച്ചത്. തുടര്‍ന്ന് മയക്കു വെടിവെയ്ക്കാന്‍ തീരുമാനിച്ചു. വെടി കൊണ്ടതോടെ ചിമ്പാന്‍സി ആക്രമിക്കാനും ശ്രമം നടത്തി. മരുന്ന് ഉള്ളില്‍ ചെന്നതോടെ മയങ്ങി ചിമ്പാന്‍സി താഴെ വീണു. മൃഗശാല ജീവനക്കാര്‍ താഴെ പ്ളാസ്റ്റിക് ഷീറ്റ് പിടിച്ചു നിന്നതിനാല്‍ പരിക്കേല്‍ക്കാതെ വീണ്ടും കൂട്ടിലേക്ക്. ചിമ്പാന്‍സി എങ്ങനെ പുറത്ത് വന്നു എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

ചിമ്പാന്‍സിയുടെ പാരാക്രമവും അധികൃതരുടെ അനുനയ ശ്രമങ്ങളും തല്‍സമയം ദേശീയ ടി.വി സംപ്രേഷണം ചെയ്തു. ഏതായാലും ഇതേ മൃഗശാലയില്‍ നിന്ന് ഇതിനു മുമ്പ് രക്ഷപ്പെട്ട സീബ്രയുടെ ഗതി ചിമ്പാന്‍സിക്ക് വന്നില്ല. മൃഗ ശാലയിലെ ‘തടവു’ ചാടിയ വരയന്‍ കുതിരയെ തളക്കാന്‍ മയക്കുവെടിവെച്ചപ്പോള്‍ പരക്കംപാഞ്ഞ കുതിര ഒടുവില്‍ വെള്ളക്കെട്ടില്‍ പതിച്ച് ചാവുകയായിരുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments