HomeAround Keralaകുടുംബവഴക്ക്: തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടിമാറ്റി

കുടുംബവഴക്ക്: തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടിമാറ്റി

കുടുംബ വഴക്കിനെ തുടർന്ന് തിരുവനന്തപുരം പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി. കുന്നുകാട് സ്വദേശിനി സുധ(49) യെ ഭർത്താവ് അനിൽ കുമാർ ആണ് വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് പുലർച്ചെ വീടിനടുത്തുള്ള ബന്ധുവിന്റെ മരണ വീട്ടിൽ വച്ച് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സുധയുടെ മുഖത്ത് വെട്ടുകയായിരുന്നു.വെട്ടുകൊണ്ട് മൂക്കിന്റെ ഭാഗം തൂങ്ങി മാറി. മൂക്കിന് 15 ഓളം തുന്നൽ ഉണ്ട്. കഴുത്തിന് നേരെ വെട്ടിയത് ഒഴിഞ്ഞ് മാറിയപ്പോഴാണ് സുധയുടെ മൂക്കിന് വെട്ടേറ്റത്. പ്രതിയ്ക്കെതിരെ വധശ്രമത്തിന് പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. പോത്തൻകോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറാണ് അനിൽ കുമാർ.2019 മുതൽ ഇവർ പിരിഞ്ഞു താമസിക്കുകയാണ്. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments