HomeAround Keralaമദ്യലഹരിയില്‍ അക്രമാസക്തനായി അതിഥി തൊഴിലാളി: പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

മദ്യലഹരിയില്‍ അക്രമാസക്തനായി അതിഥി തൊഴിലാളി: പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

മദ്യലഹരിയില്‍ അക്രമാസക്തനായി അതിഥി തൊഴിലാളി. പിടികൂടാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കല്ലേറില്‍ പരിക്കേറ്റു. ആലുവ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ രാജേഷിനാണ് കല്ലേറില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ആലുവ ജലശുദ്ധീകരണശാലയ്ക്ക് അടുത്താണ് സംഭവം. സമീപത്തെ അപ്പാർട്ട്മെന്റില്‍ പാർക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് നേരെ ബംഗാള്‍ സ്വദേശിയായ യുവാവ് കല്ലെറിയുകയായിരുന്നു. സംഭവമറിഞ്ഞ് ആലുവ പോലീസ് സ്ഥലത്തെത്തി. കൈയ്യില്‍ കല്ലുമായി നിന്ന യുവാവിനെ പിടികൂടാൻ ശ്രമിച്ച പോലീസുകാരേയും ഇയാള്‍ ആക്രമിച്ചു.ചെവിക്ക് പരിക്കേറ്റ പോലീസുകാരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ബംഗാള്‍ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments