HomeAround Keralaപാലക്കാട് യുവാക്കളുടെ മൃതദേഹങ്ങള്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍; പ്രദേശത്തുനിന്നും കാണാതായവരെന്നു സംശയം

പാലക്കാട് യുവാക്കളുടെ മൃതദേഹങ്ങള്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍; പ്രദേശത്തുനിന്നും കാണാതായവരെന്നു സംശയം

പാലക്കാട് രണ്ട് മൃതദേഹങ്ങൾ പാടത്ത് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ ആണ് സംഭവം. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് സമീപത്തുള്ള പാടത്തെ ചതുപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേരത്തെ പ്രദേശത്ത് നിന്ന് രണ്ടുപേരെ കാണാതായത് സംബന്ധിച്ച് പാലക്കാട് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹം കൂടെയുണ്ടെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്. നാളെ മാത്രമേ മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിക്കൂവെന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments