HomeAround Keralaപത്തനംതിട്ട പോക്സോ കേസ്; ഡിവൈഎഫ്ഐ നേതാവ് അടക്കം നാലുപേർ അറസ്റ്റിൽ

പത്തനംതിട്ട പോക്സോ കേസ്; ഡിവൈഎഫ്ഐ നേതാവ് അടക്കം നാലുപേർ അറസ്റ്റിൽ

പത്തനംതിട്ടയിലെ പോക്സോ കേസില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പെരുനാട് മേഖല പ്രസിഡൻ്റ് ജോയൽ തോമസിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ ഇയാളെ മേഖലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രണ്ടാഴ്ച മുൻപ് മാറ്റിയിരുന്നുവെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.കേസിൽ മറ്റു മൂന്ന് പേർ കൂടി അറസ്റ്റിലായി. കെ. എസ്. ഇ. ബി. ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്ലസ് വണ്‍ വിദ്യാർത്ഥിനിക്കാണ് പീഡനമേറ്റത്. കേസില്‍ 18 പ്രതികളുണ്ട്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികള്‍ കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് പരാതി. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്തുവരികെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments