HomeAround Keralaതിരുവനന്തപുരത്ത് യുവതിയെ ഭർത്താവും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു ! കൊടും ക്രൂരത നടന്നത് ഇങ്ങനെ:

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു ! കൊടും ക്രൂരത നടന്നത് ഇങ്ങനെ:

യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം കുടിപ്പിച്ചശേഷം ഭർത്താവിന്‍റെ ഒത്താശയോടെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി.വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ഭർത്താവ് യുവതിയെ വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിക്കുകയും അവിടെവച്ച് ഭർത്താവും കൂട്ടുകാരും മദ്യപിച്ച ശേഷം യുവതിയെ മദ്യം കുടിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായായിരുന്നു എന്നാണ് പരാതി.

അതിനിടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാർ വിവരം അറിയുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തത്. നാട്ടുകാരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചത്. അവിടെനിന്നാണ് ആശുപത്രിയിലെത്തിച്ചത്. അബോധാവസ്ഥയിൽ ആയതിനാൽ പോലീസിന് യുവതിയുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു

സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments