തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ തിരുവല്ല സ്റ്റേഷനില്‍ പെണ്‍കുട്ടിയെ എത്തിച്ചശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളെ പിടികൂടി. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളില്‍ ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി. തൃശൂർ സ്വദേശി അഖിലാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവായ തൃശൂർ അന്തിക്കാട് സ്വദേശിയും പിന്നാലെ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. തിരുവല്ലയിലെ സ്കൂള്‍ വിദ്യാർത്ഥിനിയായ 15കാരിയെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച വെെകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. കുട്ടി തിരികെ വീട്ടില്‍ എത്താതിരുന്നതോടെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നാലെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയെ കണ്ടെത്തി; പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
RELATED ARTICLES