HomeAround Keralaതിരുവനന്തപുരത്ത് ലഹരിവിരുദ്ധ പ്രചരണം നടത്തിയിരുന്ന യുവാവിനെ വെട്ടിക്കൊന്നു; സംഭവം കരിമഠം കോളനിയിൽ

തിരുവനന്തപുരത്ത് ലഹരിവിരുദ്ധ പ്രചരണം നടത്തിയിരുന്ന യുവാവിനെ വെട്ടിക്കൊന്നു; സംഭവം കരിമഠം കോളനിയിൽ

തിരുവനന്തപുരത്ത് ലഹരിവിരുദ്ധ പ്രചരണം നടത്തിയിരുന്ന 19കാരനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയില്‍ അര്‍ഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെെകിട്ടായിരുന്നു സംഭവം. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെ. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

സംഭവത്തിൽ കരിമഠം സ്വദേശിയായ ധനുഷിനെ (18) പിടികൂടി. മറ്റുള്ള പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ലഹരി വിരുദ്ധ പ്രചരണം നടത്തിയിരുന്ന ആളാണ് അർഷാദ്. പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു. കൊലയാളി സംഘത്തിൽ മൊത്തം 4 പേർ എന്ന് സൂചന. പിടിയിലായ ധനുഷ് ഒഴികെ മറ്റുള്ളവർ പ്രായപൂർത്തിയാകാത്തവര്‍ ആണെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments