HomeAround Keralaഇവനെയൊക്കെ എന്തുചെയ്യണം ? യുവാവിന്റെ വൃത്തികെട്ട 'കൈവിരുതിൽ' കൊല്ലത്തെ വീട്ടമ്മയ്ക്ക് സംഭവിച്ചത് !!

ഇവനെയൊക്കെ എന്തുചെയ്യണം ? യുവാവിന്റെ വൃത്തികെട്ട ‘കൈവിരുതിൽ’ കൊല്ലത്തെ വീട്ടമ്മയ്ക്ക് സംഭവിച്ചത് !!

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ അയല്‍വായിസായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്താണ് സംഭവം നടന്നത്. കൊല്ലം സ്വദേശിയായ ദിനേശനെയയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടമ്മയും ദിനേശനും ഒരേ സ്ഥാപനത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവിടെ വച്ചു ഫോട്ടോയെടുത്ത ശേഷം നഗ്നചിത്രങ്ങളില്‍ വീട്ടമ്മയുടെ തല മോര്‍ഫ് ചെയ്താണ് ദിനേശ് ഫേസ്ബുക്ക് ഉടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വീട്ടമ്മ നേരത്തേ പരാതി നല്‍കിയതിനെ തുടര്‍ന്ന് നേരത്തേ ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു ജയിലിലായ ഇയാള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും വീട്ടമ്മയ്‌ക്കെതിരേ ഇയാളുടെ അപമാനം തുടരുകയായിരുന്നു.

ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ അന്നു തന്നെ മയ്യനാട്ടുള്ള വൃദ്ധയെ ദിനേശ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ വൃദ്ധയെ അപമാനിക്കാന്‍ ശ്രമിച്ചത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പോലീസ് തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ദിനേശ് കൊല്ലം ജില്ലാ ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ പരിശോധനില്‍ ഇയാള്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു.bottom-copy

Save

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments