HomeAround Keralaതിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് തോക്കുമായി ഓടിക്കയറി ഗുണ്ടാനേതാവ്; രക്ഷപെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് തോക്കുമായി ഓടിക്കയറി ഗുണ്ടാനേതാവ്; രക്ഷപെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് തോക്കുമായി ഓടിക്കയറി യുവാവ്. നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ഞെട്ടിച്ച സംഭവം നടന്നത്. നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയായ കല്ലമ്ബലം സ്വദേശി സതീഷ് സാവണാണ് തോക്കുമായി മെഡിക്കല്‍ കോളേജിനുള്ളില്‍ കയറിയത്. ശേഷം ഇയാള്‍ അത്യാഹിത വിഭാഗത്തിനുളളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ കൃത്യസമയത്ത് സുരക്ഷാ ജീവനക്കാർ ഇടപെട്ടതോടെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ സുരക്ഷാ ജിവനക്കാരുടെ പിടിയില്‍ നിന്നും ഇയാള്‍ ഓടി രക്ഷപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments