HomeHealth Newsഇനി വെജിറ്റേറിയന്മാർക്കും മുട്ട കഴിക്കാം !! പച്ചക്കറിയിൽ നിന്നും കൃത്രിമ മുട്ട നിർമിച്ച് ഒരുസംഘം വിദ്യാർഥികൾ...

ഇനി വെജിറ്റേറിയന്മാർക്കും മുട്ട കഴിക്കാം !! പച്ചക്കറിയിൽ നിന്നും കൃത്രിമ മുട്ട നിർമിച്ച് ഒരുസംഘം വിദ്യാർഥികൾ !!

മുട്ട വെജിറ്റേറിയനാണോ? വെജിറ്റേറിയന്മാര്‍ക്ക് മുട്ടകഴിക്കാമോ ? വളരെക്കളമായി ഈ സംശയം ശാസ്ത്രലോകത്തുണ്ട്. മുട്ട നോണ്‍ വെജിറ്റേറിയന്റെ ഗണത്തില്‍വരുമോ എന്നാണ് അവരുടെ ചോദ്യം. എന്നാല്‍, പൂര്‍ണമായും വെജിറ്റേറിയനായ മുട്ട അടുത്തുതന്നെ വിമണിയിലെത്തുന്നതായി റിപ്പോർട്ട്. പച്ചക്കറികളില്‍നിന്ന് മാത്രമായി നിര്‍മ്മിച്ച പുഴുങ്ങിയ മുട്ടയാണ് അടുത്തുതന്നെ വിപണി പിടിക്കാനെത്തുക. വി-വെഗ്ഗി (V-egg-ie) എന്ന പേരിലെത്തുന്ന കൃത്രിമ മുട്ട, പൂര്‍ണമായും വെജിറ്റേറിയനാണെന്ന് മാത്രമല്ല, പ്ലാസ്റ്റിക് മുട്ടയെ ഭയക്കുകയും വേണ്ട. യഥാര്‍ഥ മുട്ടയുടെ അതേ ഗുണഗണങ്ങളോടുകൂടിയാണ് പച്ചക്കറി മുട്ട വിപണിയിലെത്തുന്നത്.

സോയാ ബീനില്‍നിന്നും വെജിറ്റബിള്‍ ഓയിലില്‍നിന്നുമാണ് ഈ മുട്ടയുണ്ടാക്കുന്നത്. മുട്ടയുടേതിന് സമാനമായ രുചി കിട്ടുന്നത് ഇതില്‍ ചേര്‍ക്കുന്ന ഉപ്പില്‍നിന്നാണ്. വെജിറ്റേറിയന്മാരെ തൃപ്തിപ്പെടുത്തുന്നത് മാത്രമല്ല ഈ മുട്ടയുടെ പ്രത്യേകത. കൊളസ്ട്രോളിനെ പേടിക്കാതെ കഴിക്കുകയും ചെയ്യാം. ഇറ്റലിയിലെ ഏതാനു ഭക്ഷ്യ ഗവേഷകര്‍ ചേര്‍ന്നാണ് പച്ചക്കറി മുട്ട കണ്ടുപിടിച്ചത്. ഉള്ളിലെ മഞ്ഞക്കരുവുള്‍പ്പെടെ, രൂപത്തിലും ഭാവത്തിലും അത് യഥാര്‍ഥ മുട്ടയെ തോല്‍പിക്കും.

ഒനന്നരവര്‍ഷത്തോളം ഗവേഷണം നടത്തിയാണ് യൂഡിന്‍ സര്‍വകലാശാലയിലെ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ പച്ചക്കറി മുട്ട സൃഷ്ടിച്ചത്. പിഴവുകളില്ലാതെ, രുചിയിലും ഗുണത്തിലും യഥാര്‍ഥ മുട്ടയ്ക്കൊപ്പം നില്‍ക്കുന്നതാണ് വെഗ്ഗിയെന്ന് ഗവേഷകര്‍ പറയുന്നു. മുട്ടയുടെ നിര്‍മ്മാണ രഹസ്യം അവര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യഥാര്‍ഥത്തിലുള്ള മുട്ട പുഴുങ്ങിയാലെങ്ങനെയുണ്ടാവുമോ അതേ രീതിയില്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് ഗവേഷകരുടെ വക്താവായ ഫ്രാന്‍സെസ്ക സുക്കോലോ പറഞ്ഞു.

പുതിയതായൊരു ഭക്ഷ്യവസ്തു ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍വെച്ചത് യുഡീന്‍ സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ മോണിക്ക അനീസാണ്. തുടര്‍ന്നാണ് മുട്ടയെ തോല്‍പിക്കുന്ന പച്ചക്കറി മുട്ടയ്ക്കായുള്ള ഗവേഷണം ആരംഭിച്ചത്. ആദ്യമായാണ് ബിരുദതലത്തിലെ വിദ്യാര്‍ത്ഥികളുടെ ഒരുത്പന്നത്തിന് പേറ്റന്റ് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സര്‍വകലാശാലയുടെ പേറ്റന്റ് വിഭാഗവുമായി ഇതിനകം ചില വലിയ കമ്ബനികള്‍ ചര്‍ച്ച ആരംഭിച്ചതായും മോണിക്ക വ്യക്തമാക്കി. അതിനെ വിപണിയിലെത്തിച്ച്‌ പണം കൊയ്യാനുള്ള ഒരുക്കത്തിലാണ് മറ്റു ചില കമ്ബനികള്‍. ഇതിനകം പേറ്റന്റ് ലഭിച്ച പച്ചക്കറി മുട്ട വിപണിയിലെത്തിക്കുന്നതിന് ഗവേഷകര്‍ വിവിധ കമ്ബനികളുമായി ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ഫോര്‍മുല വണ്‍ ചാമ്ബ്യന്‍ ലൂയി ഹാമില്‍ട്ടണ്‍, നടന്‍ ബ്രാഡ് പിറ്റ്, ബിയോണ്‍സ്, ജെന്നിഫര്‍ ലോപ്പസ് തുടങ്ങിയ സെലിബ്രിറ്റികള്‍ പച്ചക്കറി മുട്ടയുടെ ആരാധകരായി രംഗത്തുണ്ട്. ഇംഗ്ലീഷ് ഫുട്ബോള്‍ താരം ജര്‍മൈന്‍ ഡെഫോയും ടെന്നീസ് താരം വീനസ് വില്യംസുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments