HomeHealth Newsഅമിത സ്വയംഭോഗം സൃഷ്ടിക്കുന്ന ഈ ഗുരുതര പ്രശ്നങ്ങൾക്ക് എങ്ങിനെയാണ് പരിഹാരം കാണുക?

അമിത സ്വയംഭോഗം സൃഷ്ടിക്കുന്ന ഈ ഗുരുതര പ്രശ്നങ്ങൾക്ക് എങ്ങിനെയാണ് പരിഹാരം കാണുക?

സ്വയംഭോഗം ചെയ്യാത്ത ആണുംപെണ്ണും വളരെ ചുരുക്കമായിരിക്കും. ഇതിൽ ഒരുതെറ്റും ആരും കാണുന്നുമില്ല. പക്ഷേ , അതിരുവിട്ടാൽ സംഗതി പ്രശ്നമാകും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ആഴ്ചയിൽ ഏഴുതവണയെക്കാൾ കൂടുതൽ ഒരു വ്യക്തി സ്വയംഭോഗം ചെയ്താൽ ആ വ്യക്തി അതിന് അടിമയാണെന്ന് മനസിലാക്കാം. ഉടൻതന്നെ അടിമത്വം മാറ്റാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാവും എന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

mmm

അധികമായ സ്വയംഭോഗം ജനനേന്ദ്രിയങ്ങൾക്ക് ക്ഷതമുണ്ടാക്കും. വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് സ്വയംഭോഗമെങ്കിൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. സ്ത്രീകൾക്കാണ് ഇത് ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതുപോലെ അന്യവസ്തുക്കൾ കടത്തിയുള്ള സ്വയംഭോഗവും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

 

സ്വയംഭോഗത്തിന് അടിമകളായ പുരുഷന്മാരിൽ ഉദ്ദാരണം കുറയും. ഒപ്പം ബീജത്തിന്റെ അളവും. ഇത് ഒരു കുഞ്ഞിക്കാലുക്കാണാനുള്ള ആഗ്രഹത്തിന് മീതെ കരിനിഴൽ വീഴ്ത്തും. ജനനേന്ദ്രിയത്തിൽ ക്ഷതമുണ്ടാവുന്നതും നീരുവരുന്നതും ഇക്കൂട്ടർക്ക് പതിവാണ്.

 

അല്പം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിത സ്വയംഭോഗത്തിൽ നിന്ന് വളരെ എളുപ്പത്തിൽ രക്ഷപ്പെടാനാവും.
1. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതു വളരെയേറെ പ്രയോജനം ചെയ്യും.
2. ഏതെങ്കിലും വിദഗ്ദ്ധരുടെ അടുക്കൽ കൗൺസിലിംഗിന് വിധേയരാകുന്നതും ഗുണം ചെയ്യും. കൗൺസിലിംഗിന് പോകുംമുമ്പ് തിരഞ്ഞെടുക്കുന്ന വ്യക്തി വിദഗ്ദ്ധനാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തുക. അല്ലെങ്കിൽ വിപരീതഫലമാവും ഉണ്ടാകുക.
3. എന്തുവിലകൊടുത്തും അടിമത്വത്തിൽനിന്ന് മോചനം നേടുമെന്ന് ഉറപ്പാക്കുക. ആ രീതിയിൽ മനസിനെ പാകപ്പെടുത്തുക.
4. സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്നതും വികാരം ജനിപ്പിക്കുന്നതുമായ എല്ലാ സാധനങ്ങളും മുറിയിൽ നിന്ന് പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ചും ഒറ്റയ്ക്കിരുന്ന അവസരങ്ങളിൽ.
5. ഒറ്റയ്ക്കിരിക്കേണ്ടിവരുന്ന അവസരങ്ങൾ പരമാവധി ഇല്ലാതാക്കുക. അങ്ങനെ അവസരങ്ങളുണ്ടാകുമ്പോൾ മറ്റു കാര്യങ്ങൾ എന്തെങ്കിലും ചെയ്യുക.

സ്ത്രീകളിലെ സ്വയംഭോഗം നല്ലതോ? ഇതാ സ്വയംഭോഗത്തെ സംബന്ധിച്ച പുതിയ പഠനം !

പുതിയ പഠനം: സ്വയംഭോഗം ആണുങ്ങളിൽ ഉണ്ടാക്കുന്ന ഈ മാരകരോഗത്തെപ്പറ്റി അറിയുക: പരിഹാരം ഒന്നു മാത്രം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments