HomeHealth Newsസ്വയംഭോഗം : ആശങ്ക വേണ്ട; ഗുണങ്ങളറിയേണ്ടേ?

സ്വയംഭോഗം : ആശങ്ക വേണ്ട; ഗുണങ്ങളറിയേണ്ടേ?

ലൈംഗികതാല്‍പര്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വയംഭോഗത്തെ പലരും കാണുന്നത്. സ്ത്രീകളും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുമെങ്കിലും സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ഇതിന് കൂടുതല്‍ തുനിയുന്നത്. ലൈംഗികതൃപ്തിയക്കു വേണ്ടിയുള്ള കേവലമൊരു പ്രവൃത്തി എന്നതിനുപരിയായി ഇതിന് ആരോഗ്യവശങ്ങളുമുണ്ട്. ഇതിന് ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ഈ ശീലം അമിതമാകുന്നത് പാര്‍ശ്വഫലങ്ങളും സൃഷ്ടിയ്ക്കും.

 

സ്വയംഭോഗത്തിന്റെ ആരോഗ്യവശങ്ങൾ അറിയാം:
ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്വയംഭോഗം കാരണമാകും. ഇത്‌ സന്തോഷം നല്‍കും.

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം എന്ന രോഗമുള്ളവര്‍ക്ക്‌ ഇതിനുള്ള പ്രതിവിധിയാണ്‌ സ്വയംഭോഗമെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ നാഡീവ്യൂഹങ്ങളെ സ്വാധീനിയ്‌ക്കുന്നതാണ്‌ കാരണം.

 

പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം നല്ലതാണ്‌. ഇത്‌ പെല്‍വിക് മസിലുകളെ ശക്തിപ്പെടുത്തും.

 

സ്വയംഭോഗം സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത്‌ സ്‌ട്രെസ്‌ കുറയ്‌ക്കും.

 

പ്രതിരോധശേഷി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ സ്വയംഭോഗസമയത്ത്‌ ഉല്‍പാദിപ്പിക്കപ്പെടും.

 

സ്വയംഭോഗം ചെയ്യുമ്പോള്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത്‌ വേദനകള്‍ കുറയ്‌ക്കും.

 
മൂക്കിലെ നാളികള്‍ വീര്‍ക്കുന്നതു തടയാന്‍ സ്വയംഭോഗ സമയത്തുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ സഹായിക്കും. ഇത്‌ മൂക്കടപ്പ്‌ പോലുള്ള പ്രശ്‌നങ്ങള്‍ തടയും.

 

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഇത് നല്ലതാണ്.

 

ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും സ്വയംഭോഗം നല്ലതാണ്.

 
സ്‌ത്രീകളില്‍ യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം സഹായിക്കും. സ്‌ത്രീകളില്‍ ഇത്‌ ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.

 
യൂറോജനൈറ്റല്‍ ട്രാക്‌റ്റിലെ ടോക്‌സിനുകള്‍ ക്യാന്‍സര്‍ കാരണമാകും. സ്വയംഭോഗം വഴി ഇത്തരം ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും.

 
സ്വയഭോഗത്തിന്റെ ചില ദോഷവശങ്ങളും അറിയാം:

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നമാണ്.

 
ഇത്തരം ശീലത്തിന് അടിമപ്പെടുന്ന ചിലര്‍ക്കെങ്കിലും സാധാരണ രീതിയിലുള്ള ലൈംഗികജീവിതം സാധ്യമാകാതെ വരുന്നു. ഇത് ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തും.

 

ഈ ശീലത്തിന് അടിമപ്പെടുന്ന ചിലരില്‍ ശീഘ്രസ്ഖലനം നടക്കുന്നതായി കണ്ടു വരുന്നു.

 
അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

 
പുരുഷന്മാരില്‍ കഷണ്ടിയ്ക്കും ഇത് ഇട വരുത്തും. കാരണം അമിതമായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനമാണെന്നു പറയാം.

റിസർച്ച് പേപ്പറിൽ ഒപ്പു വയ്ക്കാൻ പ്രൊഫസർ വിദ്യാർത്ഥിനിയോട് ചോദിച്ചത് മനുഷ്യർ ചോദിക്കാത്ത വൈകൃതങ്ങൾ !

200 പേരുടെ ജീവൻ അമ്മാനമാടിക്കൊണ്ട് മാനസികാസ്വാസ്ഥ്യമുള്ള പൈലറ്റ്‌ വിമാനം പറത്തിയത് 50000 ലേറെ അടി ഉയരത്തിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments