HomeHealth Newsഇന്നും ഉത്തരം കിട്ടാത്ത,  ഉറക്കത്തിൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ദുരൂഹതയുണർത്തുന്ന ഈ 7 കാര്യങ്ങൾ അറിയാമോ...

ഇന്നും ഉത്തരം കിട്ടാത്ത,  ഉറക്കത്തിൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ദുരൂഹതയുണർത്തുന്ന ഈ 7 കാര്യങ്ങൾ അറിയാമോ ?

പകൽ നേരത്തെ അധ്വാനത്തിന് ശേഷം രാത്രി ശാന്തമായി ഉറങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. അപ്പോൾ ചില വിചിത്ര സംഭവങ്ങൾ നമ്മുടെ ഉറക്കത്തിൽ സംഭവിച്ചാലോ ? ദുരൂഹത നിറഞ്ഞതും, പേടിപ്പെടുത്തുന്നതും, വിശദീകരണം ഇല്ലാത്തതുമായ ചില കാര്യങ്ങൾ നമ്മുടെ ഉറക്കത്തിൽ സംഭവിക്കാറുണ്ട്.

ഉറക്കത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

തല പൊട്ടി തെറിക്കുന്നതായി തോന്നൽ

ഈ അവസ്ഥയിൽ തലയിൽ വലിയ സ്ഫോടനം നടക്കുന്നത് പോലെയോ, ഭയങ്കര ശബ്ദം കേൾക്കുന്നത് പോലെയോ, വലിയ ഒരു പ്രകാശം വരുന്നത് പോലെയോ അനുഭവപ്പെടുന്നു. പേടിയുണ്ടാകുമെങ്കിലും അപകടകരമല്ലാത്ത അവസ്ഥയാണ് ഇത്.

ആവർത്തിക്കുന്ന സ്വപ്നങ്ങൾ

നമ്മുടെ ജീവിതവുമായി മുഴുവനായോ, ഭാഗീകമായോ ബന്ധപ്പെട്ട കാര്യങ്ങളാണ് സ്വപ്‌നങ്ങളായി ആവർത്തിച്ച് കണ്ടു കൊണ്ടിരിക്കുന്നത്. ആ കാര്യങ്ങളോടുള്ള നമ്മുടെ ആകാംഷ അവസാനിക്കുന്നത് വരെ നമ്മുടെ തലച്ചോർ ഈ കാര്യങ്ങൾ സ്വപ്‌നങ്ങളായി വീണ്ടും ആവർത്തിച്ചു കാണിച്ചു കൊണ്ടേയിരിക്കും. ഈ അവസ്ഥയെ കുറിച്ച് വ്യക്തമായ ഒരു വിശദീകാരണം ലഭ്യമല്ല.

ഉറക്കത്തിൽ സംഭവിക്കുന്ന പക്ഷഘാതം

ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ അനങ്ങാൻ പറ്റാതിരിക്കുകയോ, സംസാരിക്കാൻ പറ്റാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ലീപ്‌ പരാലിസിസ് അഥവാ ഉറക്കത്തിലുള്ള പക്ഷഘാതം. എഴുന്നേറ്റു കഴിയുമ്പോൾ ബോധം ഉണ്ടാകുകയും, എന്നാൽ അനങ്ങാൻ പറ്റാതിരിക്കുകയും ചെയ്യുക. പല രോഗികളിലും ഈ അവസ്ഥ ഒരേപോലെയാണ് അനുഭവങ്ങപെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ പേടിക്കേണ്ട കാര്യമില്ലെന്നും. കുറച്ചു സെക്കന്റ്‌കൾക്കുള്ളിൽ എല്ലാം പഴയത് പോലെയാകുമെന്നാണ്. അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്‌ മെഡിസിനിലെ സൈക്കോളജിസ്റ്റായ ഡോക്ടർ മൈക്കൽ ബ്രൂസ് പറയുന്നത്.

ശരീരത്തിനു പുറത്തു നിൽക്കുന്നതായി തോന്നുക

ഇങ്ങനെയുള്ള അവസ്ഥ വരുമ്പോൾ നമ്മൾ ശരീരത്തിനു പുറത്തു നിൽക്കുന്നതായി തോന്നും. അതായത് ഉപബോധ മനസിൽ നമ്മൾ പുറത്തു നിൽക്കുന്നതായും, ശരീരം ബെഡിൽ തന്നെ കിടക്കുന്നതായും തോന്നുന്ന അവസ്ഥ.

ഉറക്കത്തിലുള്ള നടത്തം

ഇത് സാധാരണയായി ചിലർക്കുണ്ടാവുന്ന അവസ്ഥയാണ് ഉറക്കത്തിലുള്ള നടത്തം. ഈ അവസ്ഥയിൽ ഉറക്കത്തിൽ ആയി കൊണ്ടു തന്നെ എഴുന്നേറ്റു നടക്കുന്നു. ചിലർ ഈ അവസ്ഥയിൽ ഒരുപാട് ദൂരം പോകാറുണ്ട്. പിന്നീട് ഈ നടത്തത്തെ കുറിച്ചു ചോദിച്ചാൽ അവർക്ക് ഓർമയുണ്ടായിരിക്കില്ല. നടത്തത്തിൽ അപകടം സംഭവിക്കാമെന്നുള്ളത് കൊണ്ട് ഏറെ സൂക്ഷിക്കേണ്ട അവസ്ഥയാണിത്.

ഉറക്കത്തിലുള്ള സംസാരം

ഉറക്കത്തിലെ നടത്തം പോലെ സാധാരണയായി ചിലർക്കുണ്ടാകുന്ന അവസ്ഥയാണ് ഉറക്കത്തിലുള്ള സംസാരം. ഉറക്കം തുടങ്ങി ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന അവസ്ഥയാണിത്. പകലിൽ നമ്മൾ ബന്ധപ്പെട്ട എന്തെങ്കിലും സംഭവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രധാനമായും സംസാരിക്കുന്നത്. ഇതും അപകടകാര്യമായ അവസ്ഥയൊന്നുമല്ലെങ്കിലും കൂടെ ഉറങ്ങുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് മാത്രം.

ഉറക്കത്തിലുള്ള ലൈംഗികത

ഈ വിചിത്രമായ അവസ്ഥയെ സെക്സോമാനിയ എന്നാണ് വിളിക്കുന്നത്. ഉറക്കത്തിന് മുൻപ് ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത് കൊണ്ടുണ്ടാകുന്ന അവസ്ഥയാണ് ഇത്. ഉറക്കത്തിൽ നടക്കുന്നത് പോലെയുള്ള അവസ്ഥയാണ് ഇതും. ഈ അവസ്ഥയിൽ ഉറക്കത്തിലാണെങ്കിലും ലൈംഗികമായ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments