HomeCinemaതരംഗമാ‌യി ജോസേട്ടൻ ; ഇൻഡസ്ട്രിയില്‍ ഹിറ്റായി മാറി ടര്‍ബോ; സൗദിയിലും ഇൻസ്ട്രിയല്‍ ഹിറ്റ്

തരംഗമാ‌യി ജോസേട്ടൻ ; ഇൻഡസ്ട്രിയില്‍ ഹിറ്റായി മാറി ടര്‍ബോ; സൗദിയിലും ഇൻസ്ട്രിയല്‍ ഹിറ്റ്

കടല്‍കടന്നും ഹിറ്റടിച്ച് മമ്മൂട്ടി ചിത്രം ടർബോ. സൗദി അറേബ്യയില്‍ ചിത്രം ഇൻഡസ്ട്രിയല്‍ ഹിറ്റെന്നാണ് മമ്മൂട്ടി കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ മലയാളചിത്രമായി മാറിയിരിക്കുകയാണ് ടർബോ. ചിത്രത്തിന്‍റെ ആഗോളകളക്ഷൻ അറുപത് കോടി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകള്‍. ചിത്രത്തിന്‍റെ പോസ്റ്ററിലാണ് ഇൻസ്ട്രിയില്‍ ഹിറ്റ് ഇൻ സൗദി എന്നു കുറിച്ചിരിക്കുന്നത്. ഗംഭീരവിജയവുമാ‌യാണ് ചിത്രത്തിന്‍റെ ‌യാത്ര. 17.3 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. സമീപകാലത്ത് ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്‌ഷൻ നേടിയ മലയാള സിനിമ എന്ന ഖ്യാതിയും ടർബോ സ്വന്തമാക്കി. ചിത്രം ആദ്യദിനം കേരളത്തില്‍ നിന്നും തൂത്തുവാരിയത് 6.2 കോടിയാണ്. മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) എന്നീ സിനിമകളുടെ റെക്കോർഡ് ആണ് ടർബോ തിരുത്തി കുറിച്ചത്. അഞ്ച് കോടിയിലധികം ഓപ്പണിംഗ് നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ടർബോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments