HomeCinemaമഞ്ഞുമ്മൽ ബോയ്സ്: നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്‌ത്‌ ഇ.ഡി; കള്ളപ്പണമടക്കമുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തും

മഞ്ഞുമ്മൽ ബോയ്സ്: നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്‌ത്‌ ഇ.ഡി; കള്ളപ്പണമടക്കമുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തും

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേൽ നടൻ സൗബിൻ ഷാഹിറിനെ (Soubin Shahir) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. സിനിമാ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. സൗബിനെ വീണ്ടും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നാണ് വിവരം.

ഈ വർഷം ഏപ്രിലിൽ അരൂർ സ്വദേശി സിറാജ് വലിയതറ നൽകിയ പരാതിയിൽ മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പറവ ഫിലിംസിൻ്റെ ബാനറിൽ നിർമ്മാതാക്കളായ ഷോൺ ആൻ്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്ന പ്രാഥമിക അന്വേഷണം നടത്താൻ ഇഡി നിശ്ചയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments