HomeCinema''ഇടവേളകളില്ലാതെ ഓടിയ നിങ്ങള്‍ ഇത്തിരി ഇടവേള എടുക്കുന്നു എന്നേ തോന്നിയിട്ടുള്ളൂ''; ഇടവേള ബാബുവിന്റെ പടിയിറക്കത്തിൽ പ്രതികരണവുമായി...

”ഇടവേളകളില്ലാതെ ഓടിയ നിങ്ങള്‍ ഇത്തിരി ഇടവേള എടുക്കുന്നു എന്നേ തോന്നിയിട്ടുള്ളൂ”; ഇടവേള ബാബുവിന്റെ പടിയിറക്കത്തിൽ പ്രതികരണവുമായി താരങ്ങൾ

താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഇടവേള ബാബു ആ സ്ഥാനത്ത് നിന്നും പിന്മാറിയിരിക്കുകയാണ്.

അമ്മയുടെ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനത്ത് കഴിഞ്ഞ 25 വര്‍ഷം പ്രവര്‍ത്തിച്ച നടനാണ് ഇടവേള ബാബു. ശേഷം ഇത്തവണ അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് മറ്റൊരാള്‍ക്ക് കൊടുക്കുകയായിരുന്നു.നടന്‍ സിദ്ദിഖാണ് ഇനി മുതല്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി. ഇപ്പോളിതാ ഇടവേള ബാബുവിന്റെ മാറ്റത്തെക്കുറിച്ച്‌ സലീം കുമാറും സീമാ ജി നായരും പങ്ക് വ്ച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

‘ഇടവേള ബാബു, കാല്‍ നൂറ്റാണ്ടില്‍ അധികം ശ്ലാഘനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേള യാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് പക്ഷേ അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബാബുവിന് അധികകാലം മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു കാരണം ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു’ എന്നാണ് സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ശുഭദിനം ഇന്ന് ഇടവേള ബാബുവിന് ഒരു കത്തെഴുതണമെന്നു തോന്നി ..എത്രയും സ്‌നേഹം നിറഞ്ഞ ബാബു ..ഒരു സംഘടനക്ക് വേണ്ടി തന്റെജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 25 വയസ്സാണ് നിങ്ങള്‍ മാറ്റി വെച്ചത് ..അത് ഒന്നോ ,രണ്ടോ ,വര്‍ഷം അല്ല നീണ്ട 25 വര്‍ഷം ..ശരിക്കും നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയല്ല ഈ കാലയളവ് ജീവിച്ചിരുന്നത് .

അത് നിങ്ങള്‍,നിങ്ങളുടെ കുടുംബമായി കണ്ട ഒരു പ്രസ്ഥാനത്തിന് വേണ്ടി ..ഇതിനിടയില്‍ സ്വന്തം ജീവിതവും മറന്നു ..ഈ കാലയളവില്‍ നിങ്ങള്‍ക്ക് ,നിങ്ങളുടെ പ്രിയപ്പെട്ടവര്‍ തന്നത് പൂച്ചെണ്ടുകള്‍ മാത്രം ആയിരുന്നില്ല ..കല്ലുകളും ,മുള്ളുകളും നിറഞ്ഞ ഈ പാതയിലൂടെ നടന്നു നീങ്ങുമ്ബോള്‍ ബാബുവിന്റ മനസ്സിന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനയെ കാലിടറാതെ ഇവിടം വരെ എത്തിച്ചത് .

മറ്റുള്ളവരുടെ വിയര്‍പ്പിന്റെ വിലയെ ഒട്ടും കുറച്ചു കാണുന്നില്ല ??പല ഇടപെടലുകള്‍ മൂലം തകര്‍ന്നുപോകാവുന്ന ഒരു സംഘടനയായി പോലും ‘അമ്മ ‘മാറിയിരുന്നു ..പുറത്തു നിന്ന് കഥ പറയുന്നവര്‍ക്കും ,കഥകള്‍ മെനയുന്നവര്‍ക്കും ,കാറി തുപ്പുന്നവര്‍ക്കും,യഥാര്‍ത്ഥ വസ്തുത അറിയില്ലല്ലോ,ഇന്നലെ നിങ്ങള്‍ സ്ഥാനം ഒഴിയുമ്ബോള്‍ ,നിങ്ങളുടെ വിടവാങ്ങല്‍ പ്രസംഗം നടക്കുമ്ബോള്‍ ,ഇത്തിരിയെങ്കിലും ആത്മാര്‍ത്ഥയുള്ളവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .

,ഏതു പാതിരാത്രി ഒരാവശ്യത്തിന് വിളിക്കുമ്ബോള്‍ വലുതെന്നോ ,ചെറുതെന്നോ,തരം തിരിവില്ലാതെ അവരുടെ കാര്യങ്ങള്‍ക്കു വേണ്ടി ഓടുകയും ,അതിനൊരു തീരുമാനം എടുക്കുകയും ചെയ്തിരുന്നു .ഞാനും ചെറിയ രീതിയില്‍ സോഷ്യല്‍ വര്‍ക്ക് ചെയ്യുന്നവള്‍ ആയതുകൊണ്ട് ,ഇതിന്റെ എല്ലാ വൈഷ്യമിങ്ങളും എനിക്കറിയാം ..എഴുതാന്‍ ഒരുപാടുണ്ട് ..ഈ ചെറിയ കത്തില്‍ എഴുതി തീരില്ല ഒന്നും

.ഇത്രയും നാള്‍ അമ്മക്ക് വേണ്ടി ജീവിച്ച ബാബുവിന് ,സ്വന്തം അമ്മയോടുള്ള സ്‌നേഹം എന്തായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം ,അതിലും കൂടുതല്‍ സ്‌നേഹവും ,ബഹുമാനവും അമ്മ,എന്ന സംഘടനക്കും ,അതിലെ മക്കള്‍ക്കും നിങ്ങള്‍ കൊടുത്തിട്ടുണ്ട്,ഇടവേളകളില്ലാതെ ഓടിയ നിങ്ങള്‍ ,ഇപ്പോള്‍ ഇത്തിരി ഇടവേള എടുക്കുന്നു എന്നെ ഞങ്ങള്‍ക്ക് തോന്നിയിട്ടുള്ളൂ ..അതങ്ങനെ ആവട്ടെ എന്ന് വിശ്വസിക്കുന്നു ..സ്വന്തം ആരോഗ്യം നോക്കണം ,കുറെ മരുന്നുകളുമായാണല്ലോ നടപ്പ്..അതൊക്കെ ആരറിയാണല്ലേ..ഒരുപാട് സ്‌നേഹത്തോടെ ,ഒത്തിരി ഇഷ്ടത്തോടെ നിര്‍ത്തുന്നു എന്നാണ് സീമ എഴുതിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments