കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ. ചെങ്ങന്നൂരില്‍ മുളക്കുഴയില്‍ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എം സി റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ എസ് ആര് ടി സി എഴുപുന്ന സ്വദേശി ഷിനോജ്, പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ; ചെങ്ങന്നൂരില്‍ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
RELATED ARTICLES