HomeHealth Newsകേരളത്തില്‍ ഭീതിയുയര്‍ത്തി ഷിഗെല്ല രോഗവും ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കേരളത്തില്‍ ഭീതിയുയര്‍ത്തി ഷിഗെല്ല രോഗവും ജാഗ്രതയോടെ ആരോഗ്യവകുപ്പ്

 

കേരളത്തില്‍ ഭീതിയുയര്‍ത്തി ഷിഗെല്ല രോഗവും. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്. നിലവില്‍ 5 പേര്‍ രോഗലക്ഷണവുമായി ചികിത്സയിലുമാണ്.

ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടമാകാന്‍ കാരണമായ പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല. ഒരു കുടല്‍ അണുബാധയാണ് (ഷിഗെല്ലോസിസ്) ഇത്. ഷിഗെല്ല എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് ഇതിന് കാരണം. ഷിഗെല്ല അണുബാധയുടെ പ്രധാന ലക്ഷണം വയറിളക്കമാണ്. സാധാരണയായി വയറിളക്കം വൈറസിലൂടെയാണ് ഉണ്ടാകുന്നതെങ്കില്‍ ബാക്ടീരിയ വഴി ഉണ്ടാകുന്ന വയറിളക്കമാണ് ഷിഗെല്ല. മലത്തിലൂടെ രക്തവും പുറത്തെത്തുന്നതാണ് ഷിഗെല്ല രോഗത്തെ വേറിട്ടുനിര്‍ത്തുന്നത്. സാധാരണ വയറിളക്കത്തേക്കാള്‍ മാരകമാണ് ഷിഗെല്ല.

ഷിഗെല്ലാ ബാക്ടീരിയ പുറത്തു വിടുന്ന ഷിഗെല്ലാ ടോക്‌സിന് മനുഷ്യശരീരത്തിലെ കുടലിന് പുറത്തുള്ള മ്യൂകസ് ലൈനിംഗിന് പരിക്കേല്‍പിക്കാനുള്ള കഴിവുണ്ട്. ഇത് പുറത്തേക്ക് വിടുമ്പോള്‍ കുടലിന് മുറിവേറ്റ് ഉള്ളിലുള്ള രക്തം കൂടി പുറത്തുവരുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഷിഗെല്ല അണുബാധ വരാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍ ഏത് പ്രായക്കാര്‍ക്കും ഇത് സംഭവിക്കാം. ഒരു മിതമായ അവസ്ഥയാണെങ്കില്‍ സാധാരണയായി ഒരാഴ്ചയ്ക്കുള്ളില്‍ സ്വയം മാറും. എന്നാല്‍, രോഗം കഠിനമാകുന്നത് കൂടുതല്‍ ഗുരുതര അവസ്ഥകളിലേക്ക് നയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments