കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മഞ്ചേരി പയ്യനാട് സ്വദേശികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കടുത്ത ന്യൂമോണിയ ബാധിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു.
കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്ക് ആർക്കെങ്കിലുമോ കൊറോണ ബാധയില്ല.
ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. അപസ്മാര ബാധയുമുണ്ടായതോടെ 21 ാം തീയതി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു.