HomeNewsShortക്യാർ ചുഴലിക്കാറ്റ്: വരാനിരിക്കുന്നത് കനത്ത മഴയും കാറ്റുമെന്ന് മുന്നറിയിപ്പ്: ജാഗ്രതാ നിർദേശം

ക്യാർ ചുഴലിക്കാറ്റ്: വരാനിരിക്കുന്നത് കനത്ത മഴയും കാറ്റുമെന്ന് മുന്നറിയിപ്പ്: ജാഗ്രതാ നിർദേശം

മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ക്യാര്‍ ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻരെ മുന്നറിയിപ്പ്. മുംബൈ നഗരത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയാണ് പ്രവചിക്കുന്നത്. കാറ്റിന്റെ വേഗം പരമാവധി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്.

കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ്, രത്നഗിരി ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ലഭിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments